top of page

Japan Diary - Part 2

Updated: Aug 21, 2021

"When you want something, the entire universe conspires in helping you to achieve it."

- Paulo Coelho, The Alchemist


ഒന്ന് ജപ്പാൻ പോവാം എന്ന് വിചാരിച്ചപ്പോഴേക്കും ഇവൻ അങ്ങ് ബുദ്ധിജീവി ആയോ ??

തത്വങ്ങൾ ഒക്കെ ! അതും പൗലോ കൊയ്‌ലോനെ ഒക്കെ.

ന്യായമായും സംശയം തോന്നാം. നമ്മൾ ഇപ്പോഴും പഴയ ആള് തന്നെ.

പക്ഷെ, കൊയ്‌ലോന്റെ ആൽക്കമിസ്റ്റില്ലേ ഈ വരികൾ സത്യമല്ലേ എന്നൊരു ചെറു സന്ദേഹം. സന്ദേഹം അല്ല ഉറപ്പിച്ചു തന്നെ പറയാം എന്ന് തോന്നുന്നു.


"When you want something, the entire universe conspires in helping you to achieve it."


ലീവ് .

ദി വെരി ഫസ്റ്റ് ഹർഡിൽ.

ആദ്യത്തെ കടമ്പ !

എങ്ങനെ ഒരു മാസത്തെ ലീവ് ഒപ്പിക്കാം ?

കുറച്ചു ഗവേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിൽ, ഒരു IT ജീവനക്കാരന് ഒരു മാസം ഒക്കെ ലീവ് കിട്ടാൻ മൂന്ന് മാർഗ്ഗങ്ങൾ ആണ് മെയിൻ ആയിട്ടു;


മാർഗം #1 - ഒരു കല്യാണം കഴിക്കണം.

മാർഗം #2 - ഒരു മാസം നീളുന്ന കടുത്ത രോഗങ്ങൾ വരണം.

മാർഗം #3 - ലീവ് ഇഷ്ടം പോലെ ഉണ്ട്, വെക്കേഷൻ ലീവ് എടുത്താൽ മതി. പറയാൻ വളരെ എളുപ്പം, പക്ഷെ കിട്ടാൻ ഇച്ചിരി പാടുപെടും.


മാർഗം #1 - കല്യാണം…

അത് കുറച്ചു ബുദ്ധിമുട്ടാണ്, ആദ്യം വീട്ടുകാർക്ക് ഇഷ്ടപ്പെടണം, പിന്നെ ബന്ധുക്കൾ, ശത്രുക്കൾ, നാട്ടുകാർ, അവസാനം എനിക്കും…

ആളെ കണ്ടു പിടിക്കാൻ കുറെ പാടുപെടും…ടൈം എടുക്കും…എല്ലാം ഒത്തു വരണ്ടേ…

ഈ അടുത്തൊന്നും നടക്കില്ല…പിന്നെ ഇപ്പൊ കല്യാണം കഴിക്കാനും പ്ലാൻ ഇല്ല…

പിന്നെ ഒരു മാസം തന്നെ ലീവ് കിട്ടുമോ എന്ന് ഒരു ഉറപ്പുമില്ല…

ഡ്യൂട്ടി കംസ് ഫസ്റ്റ് എന്നാണാലോ…

അതുകൊണ്ടു മാർഗം #1 ഉപേക്ഷിച്ചു.


മാർഗം #2 - മാരക രോഗം…

നമ്മൾ വല്ല മാറാ രോഗം പറഞ്ഞിട്ട് അത് ശെരിക്കും വന്നാലോ !!

ഇവൻ എന്താ ഈ ചെറിയ കുട്ടികളെ പോലെ, എന്ന് വിചാരിക്കുന്നുണ്ടാവും.

പക്ഷെ അതാണ് സത്യം.

പിന്നെ ഒരു മാസം നീണ്ടു നിക്കുന്ന രോഗത്തിന്റെ പേര് കണ്ടു പിടിക്കണം, മെഡിക്കൽ സർട്ടിഫിക്കറ്റ് …പൊല്ലാപ്പാണ് …

അതുകൊണ്ടു മാർഗം #2വും ഉപേക്ഷിച്ചു.


മാർഗം #3 - വെക്കേഷൻ ലീവ് …

ഒന്ന് പയറ്റി നോക്കാൻ തന്നെ തീരുമാനിച്ചു.

ഈ മാർഗം അധികം ആരും ശ്രമിക്കാൻ പറയില്ല, കിട്ടാൻ ഉള്ള ബുദ്ധിമുട്ടു തന്നെ കാരണം. ചിലപ്പോ യുദ്ധം ചെയ്‌യേണ്ടി വരും; ചിലപ്പോ കാലു പിടിക്കേണ്ടി വരും; ചിലപ്പോ ഭീഷണിപെടുത്തേണ്ടി വരും. പല രീതികളിൽ, പല വഴികളിലൂടെ ശ്രമിക്കേണ്ടി വരും. യുദ്ധമെങ്കിൽ യുദ്ധം, പഴശ്ശിയുടെ യുദ്ധ മുറകൾ, ചതിയൻ ചന്തു, ഒതേനൻ, ഹനുമാൻ, ഭീമൻ, എന്തിനു ബിൻലാദനെ വരെ മനസ്സിൽ ഓർത്തു.


പടയൊരുങ്ങി പുറപ്പെട്ടു. യുദ്ധ ദിവസം, അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു…ആയിരുന്നോ?

എനിക്ക് ശെരിക്കും ഓർമയില്ല. കച്ച കെട്ടി ഇറങ്ങി.


അപ്പൊ ദാ ലീഡ് വിളിക്കുന്നു. ദൈവമേ…

“ഒരു ന്യൂസ് ഉണ്ട്, നമ്മുടെ പ്രൊജക്റ്റ് തീരാൻ പോവുന്നു. ഈ മന്ത് ഏൻഡ്ണ്ടോടു കൂടി തീരും.

എല്ലാവരും റിലീസ് ആവും.”

ദൈവമേ…


“When you want something...” കാതിൽ മുഴങ്ങി.

റിലീസ് ആവും എന്ന് പറഞ്ഞാ, വെക്കേഷൻ ലീവ് കിട്ടാൻ ഉള്ള യുദ്ധം ഏതാണ്ട് ജയിച്ച പോലെയാണ് .

അതായത് ലളിതമായി പറഞ്ഞാൽ, തലയിൽ പ്രൊജക്റ്റ്ന്റെ ഭാരം ഒന്നുമില്ല.

ഞാൻ ഫ്രീ ആണ് എന്ന് ചുരുക്കും.

ഒന്നും നോക്കിയില്ല, നേരെ ലീഡ് നോട് കാര്യം പറഞ്ഞു.

ആള് ഡബിൾ ഓക്കെ.

നന്ദിയുടെ പൂച്ചെണ്ടുകൾ മാത്രമേ ആൾക്ക് കൊടുക്കാൻ ഉള്ളു എന്റെ കയ്യിൽ.

നന്ദി. നന്ദി. നന്ദി.


യുദ്ധത്തിന് ഒരുങ്ങി പോയി, യുദ്ധം ചെയ്‌യാൻ പറ്റാത്തതിൽ ഒരു ചെറിയ ദുഃഖം തോന്നി.

മുറിപ്പെടുത്താതെ, ചോരപുഴയൊഴുകാതെ കാര്യം നേടാൻ കഴിഞ്ഞാൽ അതല്ലേ നല്ലതു. അതെ, അത് തന്നെയാണ് നല്ലതു.


എച്ച ആർ എക്സിക്യൂട്ടീവ്. അടുത്ത കടമ്പ !

അവിടെയും ഞാൻ ഞെട്ടി.

സഹകരണത്തിന്റെ മൂർത്തി ഭാവം .

പിംഗ് ചെയ്‌തു, ആള് പറഞ്ഞു ഞാൻ ഇപ്പൊ ഇത്തിരി ബിസി ആണ് . “I will call you back” എന്ന്.

തിരിച്ചു വിളിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചില്ല, കാരണം ഒരു വലിയ സ്ഥാപനത്തിലെ എച്ച ആർന്റെ അവസ്ഥ നമ്മുക്ക് ഊഹിക്കാവുന്നതേ ഉള്ളു. പക്ഷെ എന്ന ഞെട്ടിച്ചു കൊണ്ട് ആള് തിരിച്ചു വിളിച്ചു.

അതും മൊബൈലിലൊട്ടു.

ഞാൻ നമ്പർ കൊടുത്തിരുന്നു, എന്നാലും ഞാൻ പ്രതീക്ഷിച്ചില്ല ആള് തിരിച്ചു വിളിക്കും എന്ന് .


ഞാൻ ആളോട് കാര്യം പറഞ്ഞു.

“നിനക്ക് ലീവ് ഉണ്ടോ?”

“യെസ്”

“എത്ര ദിവസം പ്ലാൻ ചെയ്യുന്നേ?”

“20 ഡേയ്സ്, ജൂൺ 1st to ജൂൺ 28th.”

“Then you please apply and drop a mail looping your manager, Hope that is fine?”

“OHHH Yeesssss !!!!!”


"When you want something..." വീണ്ടും കാതുകളിൽ.


പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു…

ഡോക്യൂമെന്റസ് റെഡി ആകുന്നു, ഫോട്ടോ എടുക്കുന്നു, ട്രാവൽ ഏജന്റ്നെ കാണുന്നു.

പക്ഷെ…

അങ്ങനെ കാര്യങ്ങൾ പെട്ടന്ന് നടന്നാൽ നമ്മുക്ക് അതിനോട് ഒരു മതിപ്പുണ്ടാവില്ലലോ.

അതിനു വേണ്ടി അവസാനം ഒരു ചെറിയ പണി കിട്ടി.

ലീഡ് വിളിച്ചു പറഞ്ഞു, പ്രൊജക്റ്റ് ഒരു മാസം കൂടി എക്സ്റ്റെൻഡ് ആവും, നീ അതിനു അനുസരിച്ചു പ്ലാൻ ചെയ്തോ.

ജൂലൈയിൽ പ്ലാൻ ചെയ്‌തോളൂ.

കാത്തിരിപ്പിന്റെ, ആഗ്രഹിച്ചത് കിട്ടാൻ വൈകുമ്പോൾ ഉള്ള സങ്കടം ഇപ്പൊ മനസിലായി .

പക്ഷെ അത് നല്ലതായിരുന്നു എന്ന് ഇത് കുറിക്കുമ്പോൾ തോന്നുന്നു.


ഒരു മാസം സമയം കിട്ടി എല്ലാം ഒന്ന് ഒരുക്കാൻ.

അല്ലെങ്കിൽ എല്ലാം ആകെ ധൃതി പിടിച്ചു ചെയ്‌യേണ്ടി വന്നേനെ.

ഇപ്പൊ ലീവ് കിട്ടി, വിസ കിട്ടി, ഫ്ലൈറ്റ് ടിക്കറ്റ് വലിയ കുഴപ്പമില്ലാത്ത റേറ്റ്നു കിട്ടി.

തിക്കും തിരക്കും ഇല്ലാതെ, സാവധാനത്തോടെ, സമാധാനത്തോടെ.

എല്ലാം തയ്‌യാറാക്കി വച്ചിട്ടുണ്ട് .


Now I'm ready to fly…

July 1st to July 29 - Japan, here I come.

ഇത് വരെയും പറന്നിട്ടില്ല…

പറക്കും എന്ന പ്രതീക്ഷയോടെ…


തുടരും…

 
 
 

Comments


Featured Posts

© Copyright
bottom of page