top of page

Japan Diary - Part 3

ചിറകുകൾ…


പെരേര, നിങ്ങൾ 'ടനെറിഫ്' എന്ന് കേട്ടിട്ടുണ്ടോ ?

പറക്കാൻ പോവല്ലെ, ഓരോ വിമാനയാത്രികനും കേട്ടിരിക്കേണ്ട പേരാണ് ഈ 'ടനെറിഫ്'

“ടനെറിഫ്’? കേട്ടിട്ടില്ലലോ… എന്താ സംഭവം ?”

"പെരേര കേട്ടിട്ടില്ല! എന്ന വാ പറഞ്ഞു തരാം, അല്ല കാണിച്ചു തരാം"

എന്ന് പറഞ്ഞു മിനിസ്റ്റർ ഉം പെരേരയും കൂടി മീശപുലിമലയിലെ രാത്രി ടെന്റിലേക്കു കയറി.

************************************************************************************************************************

മേലെ പറഞ്ഞ കഥാപാത്രങ്ങളെ പരിചയപ്പെടുത്താം.


പെരേര, ഈ ഞാൻ തന്നെ. പേര് എങ്ങിനെ വന്നു എന്ന് ചോദിച്ചാൽ…

സുഹൃത്തുക്കളോട് തന്നെ ചോദിക്കേണ്ടി വരും.


ഇനി മിനിസ്റ്റർ, ആ പേര് അല്ലാതെ വേറെ ഒരു പേരും അവനു യോജിക്കില്ല എന്ന് നിങ്ങൾ എന്നെങ്കിലും അവനെ പരിചയപ്പെടാൻ ഇട വന്നാൽ മനസിലാവും. ഇന്ത്യൻ റെയിൽവേനെ സംബന്ധിച്ചു എന്തേലും സംശയം ഉണ്ടോ, തത്ക്കാൽ ബുക്ക് ചെയണോ, സാദാ ടിക്കറ്റ് വേണോ, ട്രെയിന് എത്ര കംപാർട്മെന്റ്സ് ഉണ്ടെന്നു അറിയണോ, ട്രെയിൻനു എത്ര ടയർ എന്ന് വേണ്ട റെയിൽവേ സംബന്ധിച്ച എല്ലാത്തിനും…കോൺടാക്ട് മിനിസ്റ്റർ.


തത്ക്കാൽ ബുക്ക് ചെയ്തവർക്ക് അറിയാം അതിനുള്ള ബുദ്ധിമുട്ടു, പക്ഷെ മിനിസ്റ്റർ…

ആർക്കും തത്ക്കാൽ ബുക്ക് ചെയ്‌യാൻ പറ്റിയില്ലേലും മിനിസ്റ്റർ തത്ക്കാൽ ബുക്കും ബുക്കിയിരിക്കും.ചിലപ്പോ ട്രെയിൻന്റെ സൗണ്ട് കേട്ട് ട്രെയിൻ ഏതാണ് എന്ന് പറഞ്ഞു കളയും പഹയൻ…

ഹാർഡ്‌കോർ റെയിൽ ഫാൻ. ഞങ്ങളുടെ റെയിൽവേ മിനിസ്റ്റർ.

ഷോർട് ആക്കി മിനിസ്റ്റർ എന്ന് അഭിസംബോധന ചെയ്‌യും.

ഇപ്പൊ റെയിൽവേയെ കൂടാതെ വ്യോമയാന ഗതാഗതം കൂടി വകുപ്പ് ചേർത്തിരിക്കുന്നു.

ഞങ്ങളുടെ യാത്രകളിലെ ട്രെയിൻ ആൻഡ് ഫ്ലൈറ്റ്ന്റെ ചുക്കാൻ പിടിക്കുന്ന മിനിസ്റ്റർ.


ജൂണിൽ പറക്കാൻ പറ്റാത്തതിന്റെ വിഷമം തീർക്കാൻ വേണ്ടി ഒരു മൺസൂൺ ട്രിപ്പ് ആവാം എന്ന് കരുതി.ശെരിക്കും കുറെ നാളായി പ്ലാൻ ചെയ്‌യുന്നതാണ്, പിന്നെ നടന്നത് ജൂണിൽ ആന്നു മാത്രം. ഒരു മൺസൂൺ യാത്ര അതും മീശപുലിമലയിലോട്ടു.

മീശപുലിമല യാത്രയിൽ ആണ് ജപ്പാൻ യാത്രടെ കാര്യം സുഹൃത്തുക്കളോടു അവതരിപ്പിക്കുന്നത്.


അങ്ങിനെ മീശപുലിമലയിൽ ട്രെക്കിങ്ങ്നു പോകുന്നതിനു മുനുള്ള രാത്രി, ക്യാമ്പ് ഫയർനു ശേഷം നടന്ന സംഭാഷണത്തിന്റെ ഒരു ശകലം ആണ് മുകളിൽ. മീശപുലിമലയിൽ രണ്ടു ടെന്റുകൾ ആണ് ബുക്ക് ചെയ്തിരുന്നത്.

ഞങ്ങൾ നാല് പേര്, രണ്ടു ടെന്റ്. ശാശൂ & ശാന്ത് (ഇവരെ വരും എപ്പിസോഡുകളിൽ പരിചയപ്പെടുത്താം) വേറെ ടെന്റിൽ, ഞാനും മിനിസ്റ്റർ ഉം ഒന്നിൽ.


'ടനെറിഫ്' എന്താണ് എന്ന് അറിയാനുള്ള ആകാംഷയോടെ ഞാൻ...

************************************************************************************************************************


ജൂൺ 30, വ്യാഴാഴ്ച .

അന്നാണ് ഞാൻ എന്റെ നീണ്ട യാത്ര ആരംഭിച്ചത്.

നീണ്ട യാത്ര എന്ന് പറയുമ്പോ, അത്യാവശ്യം നീണ്ട യാത്ര തന്നെ ആണ്.

അതായത് ഏകദേശം ഒരു മുപ്പതു മണിക്കൂറിന്റെ അടുത്ത് എടുക്കും കൊച്ചി ടു ടോക്കിയോ, എന്റെ യാത്രക്ക് .

ഇവൻ എന്താ നടന്നാണോ പോവുന്നത് എന്ന് ഒരു ചോദ്യം മനസ്സിൽ വന്നേക്കാം…

അല്ല, വിമാനത്തിൽ തന്നെ.


കൊച്ചി ടു ബാംഗ്ലൂർ - ഒരു മണിക്കൂർ.

ബാംഗ്ലൂർ എയർപോർട്ട് കാണുന്നു.

വെറും ഒൻപതു മണിക്കൂർ എടുത്തു ബാംഗ്ലൂർ എയർപോർട്ട് വളരെ നന്നായി കാണുന്നു.


പിന്നെ ബാംഗ്ലൂർ ടു ഹോംഗ് കോങ്ങ് - ആറ് മണിക്കൂർ.

ഹോംഗ് കോങ്ങ് എയർപോർട്ട് ചുറ്റി നടന്നു കാണുന്നു.

വെറും അഞ്ചു മണിക്കൂർ എടുത്തു നന്നായി കാണുന്നു.

ഹോ !! ഹോ !


ഹോംഗ് കോങ്ങ് ടു ടോക്കിയോ - വീണ്ടും അഞ്ചു മണിക്കൂർ.

അവിടെ എയർപോർട്ട് കാണുന്നില്ല.വീടെത്തിയ മതി എന്നാവും അപ്പോഴേക്കും.


അങ്ങിനെ ജൂൺ 30നു ഉച്ചക്ക് യാത്ര തിരിച്ചു, കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്ന്.

ചെറുതായിട്ട് അല്ല, നല്ല എക്സ്സൈറ്റ്മെന്റ് ഉണ്ട്, കുറച്ചു ടെൻഷൻ ഉം ഇല്ലാതില്ല.

അപ്പച്ചൻ ഉം അമ്മയും ഡൊമസ്റ്റിക് ടെർമിനൽഇൽ സീ ഓഫ് ചെയ്‌യാൻ വന്നിരുന്നു.

പെട്ടിയും സാമാനങ്ങളും ഒക്കെ ആയി ഞാൻ അങ്ങിനെ ഐര്പോര്ട്ടിലേക്കു കടന്നു.


ഒരു കയ്യിൽ ടിക്കറ്റും, ഐഡി പ്രൂഫ് ഉം. ഐഡി പ്രൂഫ് ആയിട്ടു പാസ്പോര്ട്ട് തന്നെ എടുത്തു.

ഡൊമസ്റ്റിക് ഫ്ലൈറ്റ് ആണേലും ജാഡ കുറക്കേണ്ട എന്ന് കരുതി.

ടിക്കറ്റ് പാസ്പോര്ട്ട്ന്റെ ഉള്ളിൽ മടക്കി ഒക്കെ വച്ച് ഒരു ഇന്റർനാഷണൽ ലുക്കിൽ തന്നെ.

ചുറ്റും ഒന്ന് കണ്ണോടിച്ചപ്പോ ആകെ ബഹളം.

എന്താ ചെയ്ണ്ട എന്ന് ഒരു പിടിയില്ല.ഒരു പരിഭ്രമം.

അവസാനം 'IndiGo'ന്റെ ചെക്ക് ഇൻ കൌണ്ടർ കണ്ടു പിടിച്ചു.

നേരെ അങ്ങോട്ടു നടന്നു.


‘Indigo’ന്റെ കൗണ്ടറിൽ ഒരു ചെറു പുഞ്ചിരിയോടെ ഒരാൾ. ടിക്കറ്റ് കൊടുത്തു.

"സർ, ഞാൻ ബോര്ഡിങ് പാസ് എടുത്തു വച്ചേക്കാം, സർ ചെക്ക് ഇൻ ചെയ്‌യാൻ ഉള്ള ബാഗ് ഒന്ന് സെക്യൂരിറ്റി ചെക്ക് ചെയ്തിട്ടു വന്നോളൂ."

സെക്യൂരിറ്റി ചെക്ക് യാതൊരു പ്രശ്‌നവും ഇല്ലാതെ തീർന്നു.

ബാഗ് ചെക്ക് ഇൻ ച്യ്തത് വിട്ടു, ബോര്ഡിങ് പാസ് ഉം കിട്ടി.

ഞാൻ ഒന്ന് എൻട്രൻസ് വരെ പോയി അപ്പച്ചനോടും അമ്മയോടും ഒരിക്കൽ കൂടി ഗുഡ് ബൈ പറഞ്ഞു ലൗഞ്ജ്യിലേക്ക് നടന്നു.


ലൗഞ്ചിൽ കേറുന്നതിനു മുന്നേ ഒരു സെക്യൂരിറ്റി ചെക്ക് കൂടി, ക്യാബിൻ ബാഗ്, ഇലക്ട്രോണിക് ഗാഡ്ജെറ്സ്, വാലറ്റ് കൂടാതെ നമ്മളെ മൊത്തമായും ഒന്ന് സ്കാൻ ചെയ്തു വിടും.

ആ സെക്യൂരിറ്റി കടമ്പയും പ്രശനം ഇല്ലാതെ തീർന്നു.

ഒരു 45മിനിറ്റ് കാത്തിരുപ്പ്.

ഗേറ്റ് നമ്പർ ഒക്കെ നോക്കി വച്ചിരുന്നു, ഗേറ്റ്ന്റെ അടുത്ത് തന്നെ പോയിരുന്നു.

ഫ്ലൈറ്റ് അന്നൗൺസ് ചെയ്തു.

നോക്കുമ്പോ ഒരു ചെറു പൂരത്തിനുള്ള ജനം. ക്യൂ ഇങ്ങനെ നീണ്ടു കിടക്കാണ്.

ഗേറ്റ്ന്റെ അടുത്ത് തന്നെ ആയിരുന്നെകിലും അവസാനം കേറാം എന്ന് കരുതി.

അവസാനം എന്റെ നമ്പറും വന്നു. ബോര്ഡിങ് പാസും, ബാഗിലിലെ സെക്യൂരിറ്റി ചെക്ക് കഴിഞ്ഞതിന്റെ ടാഗ് എല്ലാം പരിശോധിച്ചതിനു ശേഷം, ഞാൻ നടന്നു.


പ്ലൈനിലോട്ടു…


വെൽക്കം സർ.

പുഞ്ചിരിയോടെ ‘IndiGo’യിലെ ഐർഹോസ്റ്റസ്.

ഞാനും നിറ പുഞ്ചിരിയോടെ, പ്ലൈനിലോട്ടു കേറി.

സീറ്റ് ബെൽറ്റ് എല്ലാം മുറുക്കി പറക്കാൻ തയ്യാറായി ഇരുന്നു.

അതാ വരുന്നു ക്യാപ്റ്റന്റെ അന്നൗൺസ്‌മെന്റ്.

എല്ലാം ഓക്കെ ആണ്, പ്ലെയിൻ യാത്ര ആരംഭിക്കുന്നു.

വിമാനത്തിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങി.

ഞാൻ ജനാലക്കരികിൽ ഇരുന്നു ചിറകുകളിക്ക് നോക്കി.

പെട്ടന്ന് മനസ്സിൽ എവിടെ നിന്നോ ഒരു ചിന്ത ‘ടനെറിഫ്’

************************************************************************************************************************


"മിനിസ്റ്റർ, ശെരിക്കും 'ടനെറിഫ്', ഹോ!!!”

"യെസ്, പെരേര…"

"എന്നാലും…ഇത്!!


"പെരേര ഇത് മുഴുവൻ കാണു…ഇതുകൊണ്ടു ഗുണമേ ഉണ്ടായിട്ടുള്ളൂ…മുഴുവൻ കാണു”

************************************************************************************************************************


നെഞ്ചിൽ ഒരു ആന്തൽ…മേഘങ്ങൾ…നീലാകാശം…ചിറകുകൾ…

45 മിനുട്സ്…ബെംഗളൂരു ലാൻഡ് ചെയ്തു.

ബെംഗളൂരു എയർപോർട്ടിൽ എങ്ങിനെ ഒൻപതു മണിക്കൂർ ചിലവഴിക്കാം എന്നതിനെ പറ്റി വേറെ ഒരു പോസ്റ്റിൽ വിവരിക്കാം.


വീണ്ടും എയർപോർട്ട് ചടങ്ങുകൾ.

ചെക്ക് ഇൻ, ബോര്ഡിങ് പാസ്, ഇമ്മിഗ്രേഷൻ.

ഇമ്മിഗ്രേഷൻ ക്ലീറൻസ്നു ഓഫീസറുടെ ചോദ്യങ്ങൾ.

"എന്ത് ചെയ്യുന്നു? ആരാണ് അവിടെ ? എന്തിനാ പോവുന്നെ ?"

ഒരു പാവം ഐ ടി കാരൻ, ചേച്ചിനെ കാണാൻ, കൂടെ ജപ്പാൻ ഒന്ന് കറങ്ങാൻ വേണ്ടി എന്ന് ഉത്തരം കൊടുത്തു ആ പരീക്ഷ പാസ്സായി.



Here I go..
Here I go...
Bangalore Airport
Bangalore Airport

ജൂലൈ 1, 1.30 IST

Cathay Pacific - Dragon Air (Bengaluru to Hong Kong)

ഇന്ത്യ വിടുന്നു, രാജ്യം വിടുന്നതിന്റെ ഒരു എക്സ്സൈറ്റ്മെന്റ് , കുറച്ചു ഉറക്കക്ഷീണം.

രാവിന്റെ കറുപ്പിൽ പുറത്തു ഒന്നും കാണാൻ കഴിഞ്ഞില്ല, ഉറങ്ങാനും വിചാരിച്ച പോലെ സാധിച്ചില്ല. എന്നാലും മൂടി പുതച്ചു അങ്ങനെ കിടന്നു.


നീലാകാശം, പച്ചക്കടൽ, ചുവന്ന ഭൂമി…

ഭൂമി അത്ര ചുവന്നതല്ല, നിറയെ കോൺക്രീറ്റ് കെട്ടിടങ്ങൾ.

ഹോംഗ് കോങ്ങ് ഐര്പോര്ട്ടിലേക്കു വിമാനം അടുത്ത് കൊണ്ടിരിക്കുന്നു.

അതാ വരുന്നു ക്യാപ്റ്റൻന്റെ അന്നൗൺസ്‌മെന്റ്. വിമാനം ലാൻഡ് ചെയ്യാൻ പോവുന്നു.

കാലാവസ്ഥ യാത്രക്ക് അനുകൂലം ആയതു കൊണ്ട് വിചാരിച്ചതിലും ഒരു മണിക്കൂർ നേരത്തെ എത്തും ഹോംഗ് കോങ്ങ് എയർപോർട്ടിൽ.

വിമാനം റൺവേയിൽ തൊട്ടു. ജനലിലൂടെ നോക്കിയപ്പോ…കുറെ വിമാനങ്ങൾ.

അതാ ഒരു വിമാനം ടാക്സി ചെയ്യുന്നു.

പെട്ടന്ന് മനസിലോട്ടു വീണ്ടും ആ ചിന്ത ‘ടനെറിഫ്.

************************************************************************************************************************


"മിനിസ്റ്റർ, ഞാൻ ഓർത്തു പറക്കുമ്പോ ആയിരിക്കും ഇതൊക്കെ എന്ന്."

"അല്ല പെരേര, ടാസ്കിങ് യിലും, ടേക്ക് ഓഫ് ചെയ്യുമ്പോഴും, ലാൻഡ് ചെയ്യുമ്പോഴും, എപ്പോ വേണേലും ആവാം."

"ആണോ…ഹോ!”

"ഹ്മ്മ്മ് …"

************************************************************************************************************************


6 മണിക്കൂർ…ഹോംഗ് കോങ്ങ് എയർപോർട്ട്.

ഹോംഗ് കോങ്ങ് വിമാനത്താവളം ശെരിക്കും കറങ്ങി നടന്നു.

വിമാനങ്ങൾ…വിമാനങ്ങൾ…വിമാനങ്ങൾ…

Air Bus A380, Boeing 777, Air Bus A320, Boeing 747…അങ്ങിനെ അങ്ങിനെ…


ree
Wings of Dragon


ree
Hongkong Airport

പലതരത്തിൽ, പല വലുപ്പത്തിൽ, പല രാജ്യങ്ങളുടെ വിമാനങ്ങൾ.

ആഡംബരത്തിന്റെ മുദ്ര പതിച്ച നിലകൾ…

ഏകദേശം 200ഓളം ഗേറ്റുകൾ വിമാനങ്ങൾക്ക്.

ഹോംഗ് കോങ്ങ് എയർപോർട്ട് ശെരിക്കും ആസ്വദിച്ചു.


യാത്രയുടെ അവസാനപാദം . ഹോംഗ് കോങ്ങ് ടു ടോക്കിയോ.


ജൂലൈ 1, 15.00 HST

Cathay Pacific - (Hong Kong to Tokyo)

ഹോംഗ് കോങ്ങ്നു മുകളിലൂടെ പറക്കുന്നത് ക്യാമെറയിൽ പകർത്തണം എന്ന ആഗ്രഹത്തോടെ ആണ് പ്ലൈനിൽ കേറിയത്.

സീറ്റ് ബെൽറ്റ് മുറുക്കി, തല ഒന്ന് ഹെഡ് റെസ്റ്റിൽ ചായ്ച്ചു.

അത്രേ ഓര്മയുള്ളു.പിന്നെ കണ്ണ് തുറക്കുമ്പോ അതാ ജപ്പാൻന്റെ ആകാശത്തു.

ഉറങ്ങി പോയി.നല്ല ക്ഷീണം ഉണ്ടായിരുന്നു.

പ്ലെയിൻ ഒന്ന് പെട്ടന്ന് ലാൻഡ് ചെയ്തിരുന്നെങ്കിൽ എന്ന് ഒരുപാട് ആഗ്രഹിച്ചു പോയി അപ്പൊ.ടോക്കിയോ-നരിതാ എയർപോർട്ടിൽ റൈറ്റ് ടൈംനു തന്നെ വിമാനം ടച്ച് ഡൌൺ ചെയ്തു.


ആദ്യമായി അങ്ങിനെ ഒരു വിദേശ രാജ്യത്തു.

ഓർമ്മകളിൽ സൂക്ഷിക്കാൻ ഒരു നിമിഷം.


വിമാന യാത്രക്കിടയിൽ മനസിലേക്ക് വീണ്ടും വീണ്ടും കടന്നു വന്നിരുന്നു ആ പേര് അല്ല

ആ സംഭവം "'ടനെറിഫ് ".

മീശപുലിമലയിലെ ടെന്റിൽ ഇരുന്നു കണ്ട വീഡിയോ ദൃശ്യങ്ങൾ. 'ടനെറിഫ്'…

ഏവിയേഷൻ ഹിസ്റ്ററിയില്ലേ ഒരു നാഴിക കല്ല്.

ആകാശ ഗതാഗതത്തെ മാറ്റി മറിച്ച 'ടനെറിഫ്'.

'ടനെറിഫ്' ന്റെ ഒരു ഗുണഭോഗ്താവ് ആണലോ ഞാൻ എന്ന വിമാനയാത്രികൻ എന്ന് ഓർത്തപ്പോ മനസ്സിൽ എന്തോ ഒരു…

തെറ്റുകളിൽ നിന്ന് പഠിക്കാൻ ഉള്ള, തിരുത്തി മുന്നേറാൻ ഉള്ള മനുഷ്യന്റെ ആ സഹജ മനോഭാവത്തിന്, ഒരു വിമാന യാത്രികൻ എന്ന നിലയിൽ ഒരായിരം നന്ദികൾ, കൂടെ പ്രാർത്ഥനകളും…


എന്താണ് ഈ 'ടനെറിഫ്' ??

ഇതാണ് അതിനുള്ള ഉത്തരം :

https://en.wikipedia.org/wiki/Tenerife_airport_disaster


കൂടുതൽ എയർപോർട്ട് വിശേഷങ്ങൾ വേറെ ഒരു പോസ്റ്റിൽ പങ്കുവെക്കാം.'ടനെറിഫ്' കാണാതെ വിടരുത്. ഏവിയേഷൻ ഹിസ്റ്ററി യിലെ ഒരു പാട് മാറ്റങ്ങൾക്കു കാരണമായ ഒരു ദുരന്തം ആണ്: വ്യോമയാന ചരിത്രത്തിലെ ഏറ്റവും വലിയ അപകടം. ഇന്ന് നമ്മൾ അനുഭവിക്കുന്ന വിമാനയാത്രയുടെ സുരക്ഷിതത്വത്തിന് ഈ അപകടം ഒരു പ്രധാന പങ്കു വഹിച്ചിരിക്കുന്നു. ഈ അപകടം എന്നല്ല ഓരോ ചെറിയ അപകടങ്ങളും. ഈ അപകടങ്ങളെ പറ്റി, അത് ആവർത്തിക്കാതിരിക്കാൻ ഏതാണ് ചെയ്തിരിക്കുന്നത് എന്ന് അറിഞ്ഞിരിക്കുന്നത് ഒരു പക്ഷെ സുരക്ഷിതമായ ഒരു വിമാന യാത്ര അനുഭവം നമ്മുക്ക് സമ്മാനിച്ചേക്കാം.

കൂടുതൽ വിശേഷങ്ങളുമായി, അടുത്ത പോസ്റ്റിൽ..

 
 
 

Comments


Featured Posts

© Copyright
bottom of page